Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dairy Society

വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് 

കൊ​ച്ചി: മി​ൽ​മ എ​റ​ണാ​കു​ളം പ്രാ​ദേ​ശി​ക സ​ഹ​ക​ര​ണ ക്ഷീ​ര ഉ​ത്പാ​ദ​ക യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി​യം​ഗ​മാ​യി തു​ട​രാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ത്സ​ല​ൻ പി​ള്ള​യ്ക്ക് സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സ്വ​ന്ത​മാ​യി പ​ശു​വോ ഫാ​മോ ഇ​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം ഭ​ര​ണ​സ​മി​തി​യി​ൽ തു​ട​രു​ന്ന​തെ​ന്നും യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ​തി​രെ വ​ത്സ​ല​ൻ പി​ള്ള ന​ൽ​കി​യ അ​പ്പീ​ൽ നി​ല​വി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ വ​കു​പ്പ് സെ​ക്ര​ട്ട​റി ശ​രി​വെ​ച്ചാ​ൽ വ​ത്സ​ല​ൻ പി​ള്ള​യു​ടെ ചെ​യ​ർ​മാ​ൻ പ​ദ​വി തെ​റി​ക്കും. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സ് യൂ​ണി​യ​നെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വ​കു​പ്പു​ത​ല​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ത​നി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും വ​ത്സ​ല​ൻ പി​ള്ള നി​ഷേ​ധി​ച്ചു. പ​രാ​തി പൂ​ർ​ണ​മാ​യും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പറഞ്ഞു.

Latest News

Corehub Up